Saturday, May 7, 2011


 നിറം വെക്കുന്ന ഓര്‍മ്മകള്‍


നീ പകര്‍ന്ന നനവിന് പകരം
ഞാന്‍ നീട്ടിയ  കനല്‍  വഴി..
പരാതികളുടെ വിലാപങ്ങളില്ലാതെ
നിനക്കൊരു മഴക്കൂടാരം  എങ്ങോ  ഒരുങ്ങി,
ആ നനവില്‍  സൌഹൃദത്തിന്റെ ഈ മഴത്തൂവല്‍  
ഒടിഞ്ഞു തൂങ്ങാതിരിക്കട്ടെ.....

Sunday, February 6, 2011

ആദ്യ രംഗം

സ്വപ്നങ്ങള്‍ കുത്തിയൊലിച്ചു പോയ
കാല നദിക്കരികിലായ്‌
ഒടുവിലെണ്റ്റെ നൊമ്പരങ്ങള്‍ക്ക്‌
അരങ്ങൊരുങ്ങി.
കുപ്പിവളപ്പാട്ടിന്‍ താളത്തില്‍
തൂങ്ങി എണ്റ്റെ
മൌനത്തിന്‍ തിരശ്ശീല ഉയരുന്നു
ചുട്ടികുത്തി ചത്തൊടുങ്ങിയ
യുഗങ്ങളേ... ഇതാ എണ്റ്റെ
ആദ്യ രംഗം

Friday, December 24, 2010

പിന്‍വിളി

മഷിത്തുമ്പിനാല്‍ തെന്നിയെന്‍
കടലാസു നിറച്ച്‌, മഞ്ഞുമഴക്കും
മാരിവില്ലിനും ഒപ്പം
വേച്ചു തുടങ്ങുന്നു നീയും..
പ്രിയ ഡിസംബര്‍...ഇനി മടങ്ങുക..
അടര്‍ന്നു നീയണയും ഒാര്‍മ്മച്ചെരുവുകളില്
‍കൂട്ടമായി പൂത്ത ചെമ്പകം കണ്ടിട്ട്‌..
ഒരനര്‍ഹ ചിന്തയാം കാറ്റു, പിച്ചിയ
മോഹത്തിന്‍ മുല്ലയിതളും..

പുനര്‍ജ്ജനിക്കും.. ! പതിനൊന്നിലകള്‍ക്ക്‌
നെറുകയിലൊരു പൂവായ്‌ നീ...
വിരിയും വരെ, കൊഴിഞ്ഞു വീണതിനു
കെടാജീവണ്റ്റെ രഹസ്യമാകണം..
ഒാരിലയെയും നിണ്റ്റെ
നീലനിലാവിണ്റ്റെ താഴ്‌വാരങ്ങളില്‍
ഒളിച്ചു കേട്ട പ്രണയമോതി
ഉണര്‍ത്തണം..
പെയ്തു തീരാതെയെന്‍ മുകിലുറങ്ങും
കല്ലറച്ചുവട്ടില്‍ ചെറുപുഷ്പം
വെച്ചൊരിക്കല്‍ നിന്‍മിഴിനീര്‍
തപം കൊണ്ടതും ചൊല്ലുക..
സ്ഥിരചിത്തരായ്‌ ഇരിക്കട്ടെ..

ഇനിയൊരു സന്ധ്യയുണ്ട്‌..
വിഷാദച്ചുവപ്പില്‍ ഉദിച്ച്‌,
നിണ്റ്റെ അസ്തമനത്തിന്‍ പാപം
ചുമക്കേണ്ടവള്‍..
പിന്നെ നീണ്ട കൂരിരുള്‍
അലറിയെണ്റ്റെ കൂര തുളക്കും
'വര്‍ഷയാമ'ത്തിന്‍ മ്രുതി ചിരിക്കും
'തപ്തയാമ'വും..ഇല ചിന്നി ചമയലും..
അഗ്രത്തിലൂര്‍ന്നു തുടങ്ങിയ
പകല്‍തുള്ളിക്കു കീഴില്‍..
മനം വെച്ചുറങ്ങട്ടെ.. ഞാനും..

Friday, December 17, 2010

നിര്‍വ്വചനം



കൂട്ടി കിഴിക്കാന്‍  ഇതൊരു ഗണിതമല്ലല്ലോ......
സമവാക്യങ്ങളുടെ  തുലനത നോക്കി അളന്നെടുക്കാനും ;
 വഴി വക്കില്‍ തനിച്ചിരിക്കെ ഒരു തണല്‍ പടരുന്നത്‌ പോലെ   ....
ഒഴുകി തളരുമ്പോള്‍  ഒന്നിക്കുന്ന കൈവഴി പോലെ ...,
നടന്നു നെങ്ങവേ ഈ വഴിയില്‍ തനിച്ചല്ലെന്ന   ,
തിരിച്ചറിവിന്റെ   ആശ്വാസമല്ലേ ?

Tuesday, November 30, 2010

ഇതാ ഇതും കറുപ്പ്‌

കവിതകളായ്‌ ഹ്രുത്തില്‍ പടര്‍ന്നിട്ടും
അറിയാത്തതെന്തു നീ ഈ തുടിപ്പിനെ
കമലനയനങ്ങളില്‍ നീയണിയും കണ്‍മഷിക്കറുപ്പിനും
നെറ്റിത്തടത്തിലെ അരുണ വര്‍ണ്ണത്തിനും
വാര്‍മുടിയിഴക്കിടയില്‍ ചൂടിടും തുളസിക്കതിരിനും
അറിയുവത്‌ എന്തിനാലെന്നോര്‍ത്തുവോ..
അഴകിനാല്‍ അവ ആത്മഹര്‍ഷം കൊള്ളുന്നതീ
തുടിപ്പിന്‍ നിനവിലെന്നാകിലുമെന്‍
പ്രണയചിത്രത്തെ മറച്ചിടാന്‍
എന്തിനായ്‌ തേടുന്നു തത്ത്വചിന്തതന്
‍കരിമ്പുകക്കൂട്ടത്തെ..

Friday, November 19, 2010

മരുവിലെ മഴമര്‍മ്മരം

ഇരമ്പിയാര്‍ത്തു പെയ്യുന്ന നിണ്റ്റെ നിഗൂഢതകളെ
ഭയന്നിരുന്നു എണ്റ്റെ ബാല്യം
ഇരുളില്‍ നിണ്റ്റെ ആരവങ്ങള്‍ക്കിടയില്‍
അകലത്തുയരുന്ന അലറിവിളികളുടെ
സ്വപ്നങ്ങളാല്‍ വാവിട്ടു കരഞ്ഞിരുന്നു
പിന്നെയെപ്പോഴാണു..
നീയെനിക്കു പ്രതീക്ഷയും സാന്ത്വനവുമായത്‌
നിനക്കു വേണ്ടിയീ നെഞ്ചകം തുടീച്ചതും
നമുക്കു മാത്രമീ രാത്രികള്‍ നിശബ്ദരായതും
പെയ്തൊഴിയുമ്പോളെണ്റ്റെയും നിണ്റ്റെയും
മിഴികള്‍ നിറഞ്ഞതും
ഹ്രുദയം നിറക്കുന്നൊരോര്‍മ്മയാക്കി നമ്മെയും..
കാലമീ മണല്‍കുന്നിനാല്‍ അകറ്റിടുന്നു...
കണ്ണു നിറയല്ലെ..സന്തോഷമറിയിച്ചിടാമിനി...
പുലരുവോളമെന്‍ ശ്രവണികള് ‍
തഴുകിയിരുന്നാ നിന്‍ സ്വരം ..
കേട്ടു ഞാനിന്നു പിന്നെയും
ഞാനെന്ന പോല്‍ നിന്നെയറിയുന്നവള്
‍നീയെന്ന പോലെന്നെയും... നീ തന്നെയൊ?

Sunday, November 7, 2010

വേനല്‍പൂവ്‌

ഒരേ തളിരില്‍ വിരിഞ്ഞതറിഞ്ഞില്ല,ഹ്രുദയങ്ങള്‍
മഴപോല്‍ പൊഴിച്ച വാക്കുകള്‍ക്കപ്പുറം.
പിന്നിട്ട വഴിയിലൊക്കെയും,
വസന്തം പടര്‍ന്നതു കണ്ടു.
മഴയേറ്റു കുതിച്ചു, ഗ്രിഷ്മകവാടത്തില്‍
നിലതെറ്റി വീണു ..
മ്രുതിയടുത്ത സ്വപ്നസൌധത്തിന്‍,
ഒാര്‍മ്മകള്‍ മെഴുകിയ തിണ്ണയിലിരിപ്പൂ...
പ്രണയപൂറ്‍വ്വം പാരില്‍ അലിയും
ഉഷസ്സിലെന്‍, നിരാശയോലും
മിഴിയുടക്കവെ..
അകലെയെവിടെയോ
സന്ദേഹമോടെ പെയ്യുന്നു.... എണ്റ്റെ മഴ